സ്പേസില്‍ മര്‍ദ്ദം തീരെ കുറവാണല്ലോ. അവിടെ ജലത്തിന്‍റെ freezing point *കൃത്യമായി എത്ര* എന്നു പറയാമോ എന്ന അജയന്‍റെ ചോദ്യംകൂടി ഇതോട് ചേര്‍ത്ത് പറയണമെന്ന് തോന്നുന്നു.
മുമ്പൊരിക്കല്‍ നാം ജലത്തിന്‍റെ ട്രിപ്പിള്‍ പോയിന്‍റിനെക്കുറിച്ച് ദീര്‍ഘകാലം ചര്‍ച്ച ചെയ്തത് ഓര്‍ക്കുക. അന്ന് ജലത്തിന്‍റെ ഫേസ്ഡയഗ്രമടക്കം വെച്ച് നാം കൂലങ്കഷമായി ചര്‍ച്ചിച്ച ആ വിഷയം വീണ്ടും ചെറുതായി ഒന്ന് ഓര്‍മ്മിപ്പിക്കുകയാണ്.
ജലത്തെ സംബന്ധിച്ചിടത്തോളം, മര്‍ദ്ദം കുറയുമ്പോള്‍ അതിന്‍റെ freezing point നേരിയ തോതില്‍ അല്‍പ്പം കൂടും. സാധാരണ അന്തരീക്ഷ മര്‍ദ്ദത്തില്‍ ജലത്തിന്‍റെ freezing point 0 Degree C ആണെങ്കില്‍, 0.006 atm മര്‍ദ്ദമെത്തുമ്പോഴേക്കും അതിന്‍റെ freezing point 0.01 Degree വര്‍ധിക്കും. ഇതാണ് ജലത്തിന്‍റെ ട്രിപ്പിള്‍ പോയിന്‍റ്. ഇതിലും താഴ്ന്ന മര്‍ദ്ദത്തില്‍ ജലത്തിന് ഒരിക്കലും ദ്രാവകാവസ്ഥയില്‍ സ്ഥിതിചെയ്യാനാവില്ല. ഖരാവസ്ഥയില്‍നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് ചാടുകയാണത് ചെയ്യുക. നമ്മുടെ പാറ്റഗുളികയോ, കര്‍പ്പൂരമോ പോലെ. ഇതാണല്ലോ, നാം സബ്ളിമേഷന്‍ എന്നു വിളിക്കുന്ന പ്രതിഭാസം.
മര്‍ദ്ദം വീണ്ടും കുറഞ്ഞാല്‍ അവസ്ഥാമാറ്റത്തിനുള്ള ഈ ഊഷ്മാവും കുറയും.